Current Affairs on Jul, 2014


(1). സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത്‌ ആര്?
A. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
B. ലയണല്‍ മെസ്സി
C. വെയ്‌ന്‍ റൂണി
D. നെയ്‌മര്‍
ലയണല്‍ ആന്‍ഡ്രെസ് മെസ്സി ഒരു അര്‍ജെന്റീന ഫുട്ബോള്‍ താരമാണ്.
(2). ബംഗ്ലാദേശ് പാര്‍ലമെന്റിലെ ആദ്യ വനിതാ സ്പീക്കര്‍ ആര്?
A. ഷേഖ് ഹസീന
B. ഷിരിന്‍ ഷാര്‍മിന്‍ ചൗധരി
C. ഖാലിദ സിയ
D. ഇവരാരുമല്ല
 • ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി - ഷേഖ് ഹസീന
 • ബംഗ്ലാദേശിന്റെ തലസ്ഥാനം - ധാക്ക
(3). പാകിസ്ഥാനിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി
A. പര്‍വേസ് മുഷാറഫ്
B. നവാസ് ഷെരീഫ്
C. മംനൂന്‍ ഹുസൈന്‍
D. ആസിഫ് അലി സര്‍ദാരി
പാകിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് - മംനൂന്‍ ഹുസൈന്‍
(4). 7. 2013ല്‍ ജി-20 ഉച്ചകോടി നടന്നതെവിടെ?
A. ഇന്ത്യ
B. ചൈന
C. സ്പെയിന്‍
D. റഷ്യ
 • ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയര്‍ന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20.
 • 20 അംഗങ്ങളാണ് ഇപ്പോള്‍ ഈ കൂട്ടായ്മയിലുള്ളത്.
 • 19 അംഗ രാജ്യങ്ങളുടെ തലവന്മാരും ധന മന്ത്രിമാരും അതത് രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍മാരും ഇതിലുള്‍പ്പെടും. ഇതിനു പുറമെ എല്ലാ യോഗങ്ങളിലും സ്പെയിൻ സ്ഥിര അതിഥിയായി പങ്കെ‌ടുക്കാറുണ്ട്.
(5). പാകിസ്ഥാനില്‍ തെഹ്‌രിക്‌-ഇ-ഇന്‍സാഫ് എന്ന പാര്‍ട്ടി രൂപീകരിച്ച മുന്‍ കിക്കറ്റ് താരം
A. മോയീന്‍ ഖാന്‍
B. ഇന്‍സമാം ഉള്‍ ഹഖ്
C. ജാവേദ് മിയാന്‍ദാദ്
D. ഇമ്രാന്‍ ഖാന്‍
 • 300 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യ പാകിസ്ഥാന്‍ കളിക്കാരനാണ് ഇമ്രാന്‍ ഖാന്‍.
 • 1996-ലാണ്‌ ഇമ്രാന്‍ ഖാന‍ പാകിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ്‌ എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചത്.
(6). 2013-ലെ സാഫ് കപ്പ് ഫുട്ബോള്‍ വിജയി
A. അഫ്‌ഗാനിസ്ഥാന്‍
B. ഇന്ത്യ
C. നേപ്പാള്‍
D. ബംഗ്ലാദേശ്
 • ഫൈനലില്‍ അഫ്‌ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത് ഇന്ത്യയെയാണ്.
 • SAFF - South Asian Football Federation
(7). ചാര്‍ളി ചാപ്ളിന്‍ രചിച്ച ഒരേയൊരു ഫിക്ഷന്‍
A. മേക്കിംഗ് എ ലിവിംഗ്
B. ദ കിഡ്
C. ഫൂട്ട്‌ലൈറ്റ്സ്
D. ലൈം‌ലൈറ്റ്
 • ചാര്‍ളി ചാപ്ലിന്‍ ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു.
 • ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമാ
(8). ഫോറിന്‍ പോളിസി മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ ഏറ്റവും അപകടകരമായ വന്‍നഗരം ഏത്?
A. കാബൂള്‍
B. സിഡ്‌നി
C. കറാച്ചി
D. മുംബൈ
 • റാച്ചി പാകിസ്ഥാനിലെ ഒരു പ്രധാന പട്ടണമാണ്.
 • പാകിസ്ഥാന്റെ തലസ്ഥാനം - ഇസ്ലാമാബാദ്
(9). ഈയിടെ അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റ്?
A. നെല്‍സണ്‍ മണ്ടേല
B. വിന്നി മഡികിസേല മണ്ടേല
C. ജേക്കബ് സുമ
D. ഫിഡല്‍ കാസ്ട്രോ
 • ഭാരതത്തിന്റെ ഏറ്റവും വലിയ ദേശീയബഹുമതിയായ ഭാരതരത്ന 1990-ല്‍ നെല്‍സണ്‍ മണ്ടേലയ്‌ക്ക് ലഭിച്ചു.
 • 1993-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അര്‍ഹനായി.
 • ആത്മകഥ - ലോങ് വാക് റ്റു ഫ്രീഡം
(10). ജി.ജി 2 പവര്‍ 101 പട്ടികയില്‍ ഒന്നാമതെത്തിയ ബ്രിട്ടണില്‍ ഏറ്റവും സ്വാധീനമുള്ള ഏഷ്യന്‍ വ്യക്തി ആര്?
A. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
B. മുകേഷ് അംബാനി
C. മലാല യൂസഫ്‌സായി
D. ഓങ് സാന്‍ സൂ ചി
പാകിസ്ഥാനിലെ ആദ്യ ദേശീയസമാധാന പുരസ്‌കാരം നേടിയത് - മലാല യൂസഫ്‌സായി
(11). കേരള സര്‍ക്കാര്‍ നിയമിച്ച പത്താം ശന്പളകമ്മീഷന്‍ ചെയര്‍മാന്‍ ആര്?
A. ജസ്റ്റിസ് രാജേന്ദ്ര ബാബു
B. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍
C. ശ്രീ. കെ.വി. തോമസ്
D. അഡ്വ. റ്റി.വി. ജോര്‍ജ്ജ്
 • കേരള സര്‍ക്കാര്‍ നിയമിച്ച പത്താം ശന്പളകമ്മീഷന്‍ സെക്രട്ടറി - ശ്രീ. കെ.വി. തോമസ്
 • ഒന്‍പതാം ശന്പളകമ്മീഷന്‍ ചെയര്‍മാന്‍ - ജസ്റ്റിസ് രാജേന്ദ്ര ബാബു
(12). 2013 ല്‍ കേന്ദ്ര പഞ്ചായത്തിരാജ് വകുപ്പ് കേരളത്തിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുത്തത്?
A. എറണാകുളം
B. കണ്ണൂര്‍
C. ഇടുക്കി
D. പത്തനംതിട്ട
വിശദീകരണം ഇല്ല
(13). നിര്‍ഭയ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലെ ഏത് സര്‍ക്കാര്‍ വകുപ്പാണ്‌?
A. ന്യൂനപക്ഷക്ഷേമ വകുപ്പ്
B. പട്ടികജാതി വികസന വകുപ്പ്
C. സാമൂഹ്യക്ഷേമ വകുപ്പ്
D. നഗരവികസന വകുപ്പ്
 • കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി 2012 ഓഗസ്റ്റില്‍ ആരംഭിച്ച കേരള സര്‍ക്കാര്‍ പദ്ധതിയാണ്‌ നിര്‍ഭയ.
 • സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ്‌ ആദ്യഘട്ടത്തില്‍ ഇതിനായി നിയമിച്ചത്.
(14). പതിനൊന്നാം പ്രവാസി ഭരതീയ ദിവസ് സമ്മേളനത്തിന്റെ വേദിയായ നഗരം?
A. കൊച്ചി
B. തിരുവനന്തപുരം
C. കോട്ടയം
D. ചേര്‍ത്തല
ദക്ഷിണേന്ത്യയില്‍ ആദ്യമായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് വേദിയായ നഗരം - കൊച്ചി
(15). 68-ാം ദേശീയ സാമ്പിള്‍ സര്‍വേകണക്കുകള്‍ പ്രകാരം രാജ്യത്തെ ഗ്രാമീണരില്‍ ഏറ്റവും സമ്പന്നര്‍ ഉള്ള സംസ്ഥാനം?
A. തമിഴ്നാട്
B. കേരളം
C. ആന്ധ്രാപ്രദേശ്
D. ഗുജ്‌റാത്ത്
വിശദീകരണം ഇല്ല
(16). ഇന്ധിരാഗാന്ധി ദേശീയോത്‌ഗ്രഥന അവാര്‍ഡ് നേടിയത്
A. എം.എസ് സ്വാമിനാഥന്‍
B. ഡോ. വല്ല്യത്താന്‍
C. എ.പി.ജെ അബ്ദുള്‍ കലാം
D. ഇവരാരുമല്ല
കേരള ശാസ്ത്ര പുരസ്‌കാരം നേടിയത് - ഡോ. വല്ല്യത്താന്‍
(17). കേരളത്തിന്റെ എത്രാമത്തെ ഗവര്‍ണറാണ് ഷീലാദീക്ഷിത്?
A. 20
B. 21
C. 22
D. 23
 • കേരളത്തിന്റെ ആദ്യത്തെ ഗവര്‍ണ്ണര്‍ - ബി.രാമകൃഷ്ണറാവു
 • ഷീലാദീക്ഷിതിനു മുമ്പ് കേരളാഗവര്‍ണ്ണറായിരുന്നത് - നിഖില്‍ കുമാര്‍
(18). രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എവിടെ സ്ഥിതിചെയ്യുന്നു?
A. എറണാകുളം
B. കോട്ടയം
C. കൊല്ലം
D. തിരുവനന്തപുരം
2002-ലാണ്‌ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് സ്ഥാപിതമായത്
(19). അന്തരിച്ച അഴകന്‍ കുവരത്ത് വീട്ടില്‍ കണ്ണകുട്ടി(എ.കെ.കുട്ടി) ഏത് മേഖലയിലെ പ്രശസ്‌തനായ പരിശീലകന്‍ ആയിരുന്നു?
A. ഫുട്‌ബോള്‍
B. ക്രിക്കറ്റ്
C. വോളിബോള്‍
D. അത്‌ലറ്റിക്‌സ്
വിശദീകരണം ഇല്ല
(20). സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനായി സാമൂഹിക നീതിവകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി ആരംഭിച്ച സംരംഭം?
A. വുമണ്‍ ടാക്സി
B. ഷീ-ടാക്സി
C. ഹര്‍-ടാക്സി
D. ലേഡി-ടാക്സി
ഷീ ടാക്സിയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയോഗിച്ചിരിക്കുന്നത് - മഞ്ജു വാര്യര്‍.
(21). സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തലവന്‍
A. ജസ്റ്റിസ് രാമന്‍നായര്‍
B. ജസ്റ്റിസ് ജി.ശിവരാജന്‍
C. ജസ്റ്റിസ്‌ തോമസ്.പി.ജോസഫ്
D. ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണന്‍
കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് സോളാര്‍ തട്ടിപ്പ് എന്നറിയപ്പെടുന്നത്.
(22). സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സ്ഥാപക?
A. രാജേഷ് ടച്ച് റിവര്‍
B. ഡോ. സുനിത കൃഷ്ണന്‍
C. മേധാപട്‌കര്‍
D. എം. കമലം
മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ്‌ പ്രജ്വല.
(23). രാജ്യത്തെ ഭൂരഹിതരില്ലാത്ത ആദ്യ ജില്ല ഏതാണ്?
A. വയനാട്
B. എറണാകുളം
C. കണ്ണൂര്‍
D. തിരുവനന്തപുരം
 • 2013 സെപ്റ്റംബറില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി .
 • ആദ്യഘട്ടമായി ഭൂരഹിതരായ ഒരു ലക്ഷം പേര്‍ക്ക് മൂന്നു സെന്റ് ഭൂമിവീതം നല്‍കുന്ന പദ്ധതിയാണിത്.
 • യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
(24). വഴിയരികില്‍ മാലിന്യം കളയുന്നത് തടയാന്‍ കേരളപോലീസ് നടപ്പാക്കിയ പദ്ധതിയേത്?
A. ഓപ്പറേഷന്‍ സ്വീപ്
B. ഓപ്പറേഷന്‍ ക്ലീന്‍
C. ക്ലീന്‍ കേരള
D. ഓപ്പറേഷന്‍ ക്ളിയര്‍
വിശദീകരണം ഇല്ല
(25). സ്ത്രീ-ബാല പീഡനകേസുകള്‍ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആദ്യ ഫാസ്റ്റ്-ട്രാക്ക് കോടതി സംസ്ഥാനത്ത് എവിടെ നിലവില്‍ വന്നു?
A. തിരുവനന്തപുരം
B. വടകര
C. കൊച്ചി
D. തൊടുപുഴ
വിശദീകരണം ഇല്ല

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala