24x7 Practice Make Your Exams Easy

Current Affairs on FEB, 2017


(1). ഏറ്റവും മികച്ച നടിക്കുള്ള 2017 ലെ ഓസ്കർ അവാർഡ് ലഭിച്ചത്
A. എമ്മ സ്റ്റോൺ
B. നതാലിയ പോർട്ട്മാൻ
C. ഇസബെൽ ഹപ്പേർട്ട്
D. ബ്രി ലാർസൺ
 • ഏറ്റവും മികച്ച നടൻ - കേസി അഫ്ലെക്ക് (ചിത്രം : മാഞ്ചെസ്റ്റർ ബൈ ദി സീ)
 • മികച്ച സംവിധായകൻ - ഡാമിയൻ ഷെസെൽ (ചിത്രം : ലാ ലാ ലാൻഡ്)
 • മികച്ച സഹനടൻ - മെഹെർഷലാ അലി (ചിത്രം : മൂൺലൈറ്റ്)
(2). ഏറ്റവും മികച്ച ചിത്രത്തിനുള്ള 2017 ലെ ഓസ്കർ അവാർഡ് ലഭിച്ചത്
A. ജംഗിൾ ബുക്ക്
B. ലാ ലാ ലാൻഡ്
C. മൂൺലൈറ്റ്
D. സൂട്ടോപ്യ
 • മികച്ച ആനിമേറ്റഡ് ചിത്രം - സൂട്ടോപ്യ
 • മികച്ച വിഷ്വൽ എഫക്റ്റ് ചിത്രം - ജംഗിൾ ബുക്ക്
(3). ഈ വർഷത്തെ വാലറൈൻസ് ദിനത്തോടനുബന്ധിച്ച് റോസ് മണമുള്ള റോസാപ്പൂക്കളുടെ സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് സംസ്ഥാനത്തെ തപാൽ വകുപ്പാണ്?

A. കേരളം
B. മഹാരാഷ്ട്ര
C. തെലങ്കാന
D. ജാർഖണ്ഡ്

കത്തുകളും പാരിതോഷികങ്ങളും അയയ്ക്കാനായി സ്റ്റാമ്പ് ഇറക്കുമതി ചെയ്തത് ജർമ്മനിയിൽ നിന്നാണ്.
(4). സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാനായി നിയമിക്കപ്പെട്ടത് ആര്?

A. എ.എസ്. കിരൺകുമാർ
B. എൻ. ചന്ദ്രശേഖരൻ
C. അജയ് ത്യാഗി
D. ഹേമന്ത് ഭാർഗവ

 • ഇന്ത്യയിലെ ഓഹരി - ധനകാര്യ വിപണി നിയന്ത്രണ ഏജൻസിയാണ് സെബി.
 • ഇപ്പോഴത്തെ ഐ.എസ്.ആർ.ഒ. ചെയർമാനാണ് എ.എസ്. കിരൺകുമാർ.
 • ടാറ്റ പവർ ചെയർമാനായി നിയമിതനായ വ്യക്തിയാണ് എൻ. ചന്ദ്രശേഖരൻ
 • LIC (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) യുടെ പുതിയ മാനേജിംഗ് ഡയറക്‌ടർ - ഹേമന്ത് ഭാർഗവ
(5). ഭിന്നശേഷിക്കാർക്കായി കേരളം അടുത്തിടെ ആരംഭിച്ച സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി ഏത്?

A. ആർദ്രം
B. കൈവല്യം
C.  ദീപ്തം
D. നിർഭയ

സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിച്ച പദ്ധതിയാണ് 'ആർദ്രം'.
(6). ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം

A. ജയ്പൂർ
B. ന്യൂഡൽഹി
C. ബാംഗ്ലൂർ
D. മുംബൈ

മുംബൈ നഗരത്തിലെ മൊത്തം സമ്പത്ത് 54.94 ലക്ഷം കോടി രൂപയാണെന്ന് ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ന്യൂവേൾഡ് വെൽത്ത് റിപ്പോർട്ട് ചെയ്തു.
(7). 'എൻകൗണ്ടേഴ്സ് ഇൻ ദി ഫോറസ്ററ്' എന്ന പുസ്തകം രചിച്ച പ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫർ.
A. എൻ.എ. നസീർ 
B. റിതിക രാമസ്വാമി    
C. ടി.എൻ.എ. പെരുമാൾ
D. സുധിർ ശിവറാം 
 • ഇന്ത്യൻ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു ടി.എൻ.എ. പെരുമാൾ
 • മറ്റ് രചനകൾ:- ഫോട്ടോഗ്രാഫിങ് വൈൽഡ് ലൈഫ് ഇൻ ഇന്ത്യ, റെമിനിസെൻസസ്‌ ഓഫ് എ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
(8). ലോക മൊബൈൽ ഫോൺ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം.
A. ഒന്ന്
B. രണ്ട്
C. അഞ്ച് 
D. ഏഴ്
 • 2016 ജൂണിലെ കണക്ക് പ്രകാരം രാജ്യത്തെ മൊബൈൽ വരിക്കാർ 103 കോടി.
 • സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തിൽ യു.എസിനെ പിന്നിലാക്കി ഇന്ത്യ രണ്ടാമത്.
(9). കേരളത്തിലെ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ
A. സി.കെ ദണ്ഡപാണി
B. സി. സുധാകര പ്രസാദ്
C. രഞ്ജിത്ത് കുമാർ
D. അഡ്വ. സി. ശ്രീധരൻ നായർ
 • കേരളത്തിലെ ഇപ്പോഴത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ - അഡ്വ. സി. ശ്രീധരൻ നായർ
 • ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ - രഞ്ജിത്ത് കുമാർ
(10). ഇന്ത്യയും ഫ്രാൻസും 2016 ൽ സംയുക്തമായി നടത്തിയ സൈനിക അഭ്യാസം
A. സൂര്യകിരൺ 2016
B. ശക്തി 2016
C. ഗരുഡ ശക്തി 2016
D. സഹയോഗ് - കൈജിൻ
 • ഇന്ത്യയും നേപ്പാളിൻ ചേർന്ന് ഉത്തരാഖണ്ഡിൽ നടത്തിയ സംയുക്ത സൈനിക അഭ്യാസം - സൂര്യകിരൺ 2016
 • ഇന്ത്യയും ഇന്തോനേഷ്യയും ചേർന്ന് നടത്തിയ സൈനിക അഭ്യാസം - ഗരുഡശക്തി 2016
 • ഇന്ത്യയും ജപ്പാനും ചേർന്ന് ബംഗാൾ ഉൾക്കടലിൽ നടത്തിയ സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസം - സഹയോഗ് - കൈജിൻ
(11). 2016 -17 സീസണിലെ രഞ്ചിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം
A. മുംബൈ
B. ഡൽഹി
C. ഗുജറാത്ത്
D. കർണ്ണാടക
 • ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് കിരീടം നേടിയത്.
 • ഏറ്റവും കൂടുതൽ തവണ രഞ്ചിട്രോഫി കിരീടം നേടിയ ടീം - മുംബൈ
(12). 2017 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ ജില്ല
A. കോഴിക്കോട്
B. പാലക്കാട്
C. കണ്ണൂർ
D. തിരുവനന്തപുരം
 • 2017 ലെ സംസ്ഥാന സ്‌കൂൾ കലോത്സവം നടന്നത് കണ്ണൂർ ജില്ലയിലാണ്.
 •  ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ജില്ല എന്ന റെക്കോർഡ് കോഴിക്കോട് സ്വന്തമാക്കി (18 തവണ).
 • 17 തവണ കിരീടനേട്ടം സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലയുടെ റെക്കോർഡാണ് പഴങ്കഥയായത്.
(13). ഏത് വിദേശരാജ്യത്തിന്റെ സേനയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത് ?
A. അമേരിക്ക
B. ചൈന
C. യു.എ.ഇ
D. ശ്രീലങ്ക
 • ന്യൂഡൽഹി രാജ്‌പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാതിഥിയായി.
(14). ഇന്ത്യയിലെ ആദ്യത്തെ കാഷ്‌ലെസ് ദ്വീപ്
A. മാജുലി
B. വൈപ്പിൻ
C. ലക്ഷദ്വീപ്
D. കരംഗ് ദ്വീപ്
 • കരംഗ് ദ്വീപ് സ്ഥിതിചെയ്യുന്നത് മണിപ്പൂർ സംസ്ഥാനത്തിലാണ്.
(15). 2017 ൽ പത്മവിഭൂഷൺ ബഹുമതിക്കർഹനായ മലയാളി ഗായകൻ
A. എം.ജി ശ്രീകുമാർ
B. പി. ജയചന്ദ്രൻ
C. കെ.ജെ യേശുദാസ്
D. ഉണ്ണിമേനോൻ
 • ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ.
 • 2017 ൽ കേരളത്തിൽ നിന്ന് അഞ്ചു പേരാണ് പദ്മശ്രീ പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടത്.
 •  ഈ വർഷം പദ്മശ്രീ ലഭിച്ച മലയാളി കായികതാരം - പി.ആർ ശ്രീജേഷ്
(16). ഹിമാചൽ പ്രദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം
A. ബിലാസ്പൂർ
B. ധർമശാല
C. കുളു
D. ഹാമിർപൂർ
 • ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം - സിംല
 • ഹിമാചൽ പ്രദേശിലെ ജില്ലകളുടെ എണ്ണം - 12
(17). ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ
A. ആർ.കെ മാത്തൂർ
B. വിൻസൻ എം. പോൾ
C. നസിം സെയ്ദി
D. ഇ.കെ മാജി
 • കേരള സംസ്ഥാന മുഖ്യവിവരവകാശ കമ്മീഷണർ - വിൻസൻ എം.പോൾ
 • ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - നസിം സെയ്ദി
 • സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ - ഇ.കെ മാജി
(18). 2017 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബാൾ ചാന്പ്യൻമാർ
A. ഈജിപ്ത്
B. നൈജീരിയ
C. സെനഗൽ
D. കാമറൂൺ
 • ഫൈനലിൽ ഈജിപ്തിനെയാണ് കാമറൂൺ പരാജയപ്പെടുത്തിയത്.
(19). മികച്ച സിനിമയ്ക്കുള്ള റോട്ടർഡാം പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം
A. കമ്മട്ടിപ്പാടം
B. ബർഫി
C. സെക്സി ദുർഗ
D. വിസാരണൈ
 • സനൽകുമാർ ശശിധരൻ ആണ് സെക്സി ദുർഗ സംവിധാനം ചെയ്തത്.
(20). ഇപ്പോഴത്തെ ലോകബാങ്ക് പ്രസിഡന്റ്
A. റോബർട്ട് സോളിക്
B. ജിം യോങ് കിം
C. ഊർജിത് പട്ടേൽ
D. തകേഹികോ നകാവോ
 • ലോകബാങ്കിന്റെ ആസ്ഥാനം - വാഷിംഗ്ടൺ
 • ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് - തകേഹികോ നകാവോ
 • ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം - മനില, ഫിലിപ്പൈൻസ്

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala