24x7 Practice Make Your Exams Easy

Current Affairs on NOV, 2017


(1). താഴെപ്പറയുന്ന ഏതു രോഗമാണ് റുബെല്ല മൂലം കുട്ടികള്‍ക്ക് വരാന്‍ സാധ്യതയുള്ളത്.
A. ബുദ്ധിമാന്ദ്യം
B. കാന്‍സര്‍
C. പകര്‍ച്ചപ്പനി
D. ന്യുമോണിയ
അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ജന്മനാലുള്ള ഹൃദ്രോഹം തുടങ്ങിയവയാണ് റുബെല്ല മൂലം കുട്ടികള്‍ക്ക് വരാന്‍ സാധ്യതയുള്ളത്.
(2). 2017-ലെ വയലാര്‍ അവാര്‍ഡ് നേടിയത്.
A. ടി.ഡി രാമകൃഷ്ണന്‍
B. യു. കെ. കുമാരന്‍
C. സുഭാഷ് ചന്ദ്രന്‍
D. കെ. ആര്‍ മീര
'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. 2016-ലെ അവാര്‍ഡ് യു. കെ. കുമാരനായിരുന്നു.
(3). റിച്ചാര്‍ഡ് തെയ് ലര്‍ക്ക് 2017-ലെ നോബേല്‍ പുരസ്കാരം ലഭിച്ചത് ഏതു മേഖലയിലെ സംഭാവനകള്‍ക്കാണ്?
A. സാമ്പത്തികശാസ്ത്രം
B. രസതന്ത്രം
C. ഫിസിക്സ്
D. സമാധാനം
അമേരിക്കയിലെ ഷിക്കാഗോ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് റിച്ചാര്‍ഡ് തെയ് ലര്‍.
(4). 2017-ലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ് നേടിയത്.
A. ഡോ. സി. എ. ആര്‍ റാവു
B. ഡോ. കസ്തൂരി രംഗന്‍
C. ഡോ. ബിന്തേശ്വര്‍ പതക്
D. ഡോ. രഘുറാം രാജന്‍
ചെലവു കുറഞ്ഞ ശൌചാലയ സാങ്കേതികത വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും വഹിച്ച പങ്ക് കണക്കിലെടുത്താണ് ഡോ. ബിന്തേശ്വര്‍ പതകിന് അവാര്‍ഡ് ലഭിച്ചത്.
(5). Coalition Years എന്നത് ആരുടെ പുസ്തകമാണ്?
A. മന്‍മോഹന്‍ സിങ്
B. പ്രണബ് കുമാര്‍ മുഖര്‍ജി
C. ശരത് പവാര്‍
D. സോണിയാ ഗാന്ധി
വിവരണം ഇല്ല
(6). കായികതാരങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത കായിക പുരസ്കാരം.
A. അര്‍ജ്ജുന പുരസ്കാരം
B. ദ്രോണാചാര്യ പുരസ്കാരം
C. ജി. വി. രാജാ പുരസ്കാരം
D. ഖേല്‍ രത്ന
ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമാണ് ഖേല്‍ രത്ന.
(7). 2017-ലെ പത്മപ്രഭാ പുരസ്കാരം?
A. കെ. ആര്‍ മീര
B. പ്രഭാ വര്‍മ്മ
C. ബാലചന്ദ്രന്‍ ചുള്ളിക്കാട്
D. സുഭാഷ് ചന്ദ്രന്‍
75000 രൂപയും പദ്മരാഗക്കല്ല് പതിപ്പിച്ച ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
(8). പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ദൂരദര്‍ശന്‍ തുടങ്ങുന്ന പുതിയ ചാനല്‍ പരിപാടി ഏത്?
A. ഡി.ഡി. കിസാന്‍
B. ഡി.ഡി. നാച്വര്‍
C. ഡി.ഡി. പ്രകൃതി
D. ഡി.ഡി. എന്‍വയോണ്‍മെന്റ്
കര്‍ഷകര്‍ക്കായുള്ള ദൂരദര്‍ശന്‍ ചാനലാണ് ഡി.ഡി. കിസാന്‍.
(9). ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് പൗരത്വം നല്‍കിയ രാജ്യം.
A. ഇന്ത്യ
B. ചൈന
C. ജപ്പാന്‍
D. സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലൂന്നി നിര്‍മ്മിച്ച സോഫിയ എന്ന റോബോ‍‍ട്ടിനാണ് ഒക്ടോബര്‍ 26-ന് സൗദി അറേബ്യ പൗരത്വം നല്‍കിയതായി പ്രഖ്യാപിച്ചത്.
(10). ലോകബാങ്ക് തയാറാക്കിയ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം.
A. 100
B. 110
C. 98
D. 130
ഇത്തവണ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ന്യൂസിലാന്‍ഡ് ആണ്.
(11). 2017-ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്.
A. ആനന്ദ്
B. കെ. സച്ചിദാനന്ദന്‍
C. പി. രാമന്‍
D. കെ. ജി ശങ്കരപ്പിള്ള
മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണിത്.
(12). പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
A. മലമുകളിലെ അബ്ദുള്ള
B. സ്മാരക ശിലകള്‍‌
C. ഒരു ഭ്രാന്തന്‍ ‍ഡോക്ടറുടെ ആത്മകഥ
D. കത്തി
1978- ല്‍ ഇതിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.
(13). ലോക സുനാമി ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്നതെന്ന്?
A. നവംബര്‍ -1
B. നവംബര്‍ -2
C. നവംബര്‍ -4
D. നവംബര്‍ -5
2015 ഡിസംബറിലാണ് യു.എന്‍ ജനറല്‍ അസംബ്ലി നവംബര്‍ -5 സുനാമി ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
(14). ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ കിരീടം നേടിയ ടീം.
A. ജര്‍മ്മനി
B. സ്പെയിന്‍‌
C. ഇംഗ്ലണ്ട്
D. മാലി
2017-ല്‍ നടന്ന അണ്ടര്‍ 20 ലോകകപ്പ് കിരീടവും ഇംഗ്ലണ്ടിനായിരുന്നു.
(15). ഇന്ത്യന്‍ നാവിക സേനയുടെ ഉപമേധാവിയായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി.
A. പി. അജിത് കുമാര്‍
B. ജി. അശോക് കുമാര്‍
C. എ. കെ ചൗള
D. കിരണ്‍ കുമാര്‍
ഉപമേധവിയായിരുന്ന വൈസ് അഡ്മിറല്‍ കരംബീര്‍ സിങ് വിരമിച്ച ഒഴുവിലാണ് പി. അജിത് കുമാറിനെ നിയമിച്ചത്.
(16). മേഘാലയയിലും മിസോറാ‌മിലുമായി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്ത്?
A. Mitra shakti
B. Maitree
C. Sampriti VII
D. Indra
ഈ വര്‍ഷം ഇന്ത്യ അമേരിക്കയുമായി നടത്തിയ സൈനിക പരിശീലനമാണ് യുദ്ധ് അഭ്യാസ്. മിത്ര ശക്തി ശ്രീലങ്കയുമായി ചേര്‍ന്നുള്ള പരിശീലനത്തിന്റെ പേരാണ്.
(17). സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിതക്രമങ്ങളെക്കുറിച്ച് പരാതി സമര്‍പ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍.
A. ഷീ - പാ‍ഡ്
B. ഷീ - ബോക്സ്
C. മഹിലാ മുക്തി
D. സൗഭാഗ്യ
സെക്ഷ്വല്‍ ഹരാസ്മെന്റ് ഇലക്ട്രോണിക് ബോക്സ് എന്നാണ് ഷീ - ബോക്സിന്റെ മുഴുവന്‍പേര്.
(18). ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ താരം.
A. കവിതാചാഹല്‍
B. അരുണാ മിശ്ര
C. മേരി കോം
D. സരിതാ ദേവി
ദക്ഷിണകൊറിയയുടെ കിം ഹയാം മിയെയാണ് മേരി കോം പരാജയപ്പെടുത്തിയത്.
(19). 2017-ലെ കാലാവസ്ഥ വ്യതിയാന സമ്മേളനം (Convention on Climate Change) നടക്കുന്നതെവിടെയാണ്?
A. ന്യൂഡല്‍ഹി (ഇന്ത്യ)
B. ലിമ (പെറു)
C. ബോണ്‍ (ജര്‍മ്മനി)
D. കാറ്റോവിസ് (പോളണ്ട്)
2018-ലെ സമ്മേളനം പോളണ്ടിലെ കാറ്റോവിസില്‍ നടക്കും.
(20). ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ ചുമതല ഇപ്പോള്‍ ആര്‍ക്കാണ്?
A. സുഷമ സാഹു
B. അലോക് റാവത്ത്
C. സാത്ബിര്‍ ബേഡി
D. രേഖാ ശര്‍മ
ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണമാണ് രാഷ്ട്ര മഹിള.
(21). 2017-ലെ ജ്ഞാനപീഠപുരസ്കാരം നേടിയ കൃഷ്ണ സോബ്തി ഏതു ഭാഷയിലെ എഴുത്തുകാരിയാണ്?
A. ഹിന്ദി
B. കന്നഡ
C. തെലുങ്ക്
D. ഒഡിയ
53-ആ മത് ജ്ഞാനപീഠ പുരസ്കാരമാണ് 92- കാരിയായ കൃഷ്ണ സോബ്തിക്ക് ലഭിച്ചത്.
(22). കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഭാരത് മാലാ പദ്ധതി താഴെ പറയുന്ന ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
A. റെയില്‍വേ വികസനം
B. ജല ഗതാഗതം
C. വ്യോമ ഗതാഗതം
D. ഹൈവേ വികസനം
രാജ്യത്തെ 550 ജില്ലകളെ ബന്ധിപ്പിച്ചുള്ള ഹൈവേ വികസന പദ്ധതിയാണ് ഭാരത് മാലാ പര്യോജന
(23). 2017-ലെ മാന്‍ ബുക്കര്‍ പുരസ്കാരം നേടിയത്.
A. ജോര്‍ജ്ജ് സാന്‍ഡേഴ്സ്
B. പോള്‍ ഓസ്റ്റര്‍
C. എമിലി ഫ്രിഡ് ലന്‍ഡ്
D. മൊഹസിന്‍ ഹമിദ്
അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ്ജ് സാന്‍ഡേഴ്സിന്റെ ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ എന്ന നോവലിനാണ് പുരസ്കാരം.
(24). 2017-ലെ ഏഷ്യാകപ്പ് ഹോക്കി കിരീടം നോടിയ രാജ്യം.
A. ഇന്ത്യ
B. പാകിസ്ഥാന്‍.
C. മലേഷ്യ
D. ദക്ഷിണ കൊറിയ
ധാക്കയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 2-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
(25). 1. 1857-ലെ കലാപത്തിനു പകരം ഏതു സമരത്തെയാണ് ഒന്നാം സ്വതന്ത്ര്യ സമരമായി പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
A. സന്യാസി ലഹള
B. പൈക പ്രക്ഷോഭം
C. കുക്കി കലാപം
D. സാന്താള്‍ കലാപം
1817 - ലാണ് പൈക പ്രക്ഷോഭം നടന്നത്. ഈ പ്രക്ഷോഭത്തിന്റെ 200-ആം വാര്‍ഷികമാണിപ്പോള്‍

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala