24x7 Practice Make Your Exams Easy

Current Affairs on JUL, 2015


(1). കെല്‍ട്രോണിന്റെ സ്ഥാപകന്‍
A. ഇ. ശ്രീധരന്‍
B. കെ.പി.പി നന്പ്യാര്‍
C. നന്ദൻ നിലേക്കനി
D. എൻ.ആർ. നാരായണമൂർത്തി
 • അടുത്തിടെ അന്തരിച്ച കെ.പി.പി നന്പ്യാരായിരുന്നു കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും.
 • 2006-ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
(2). എസ്‌.എം.എസിന്റെ പിതാവ്‌
A. മാറ്റി മക്കോനെന്‍
B. മാര്‍ട്ടിന്‍ കൂപ്പര്‍
C. റേ ടോംലിന്‍സന്‍
D. വിന്റ് സര്‍ഫ്‌
 • ഇന്റര്‍നെറ്റിന്റെ പിതാവ്‌ - വിന്റ് സര്‍ഫ്‌
 • മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്‌ - മാര്‍ട്ടിന്‍ കൂപ്പര്‍
 • ഇ-മെയിലിന്റെ പിതാവ്‌ - റേ ടോംലിന്‍സണ്‍
(3). ഐ.സി.സി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൌണ്‍സില്‍) പുതിയ പ്രസിഡന്റ്‌ ആര്?
A. മുസ്‌തഫ കമാല്‍
B. എന്‍. ശ്രീനിവാസന്‍
C. സഹീര്‍ അബ്ബാസ്‌
D. ഡേവിഡ് റിച്ചാഡ്‌സണ്‍
 • ചെയര്‍മാന്‍ - എന്‍. ശ്രീനിവാസന്‍
 • സി.ഇ.ഒ - ഡേവിഡ് റിച്ചാഡ്‌സണ്‍
 • സ്ഥാപിതമായത്‌ - 15 ജൂണ്‍ 1909
 • ആസ്ഥാനം - ദുബായ്‌, യു.എ.ഇ
(4). ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാദാവ്‌
A. മൈക്രോസോഫ്‌റ്റ്‌
B. യു.എസ്‌ സേന
C. ഇന്ത്യന്‍ റെയില്‍വേ
D. പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി
 • ലോകസാന്പത്തിക ഫോറം റിപ്പോര്‍ട്ട് അനുസരിച്ച്‌ അമേരിക്കന്‍ പ്രതിരോധവകുപ്പാണ്‌ (32 ലക്ഷം പേര്‍) ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാദാവ്‌.
 • രണ്ടാം സ്ഥാനം ചൈനയിലെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (23 ലക്ഷം പേര്‍).
 • ഇന്ത്യന്‍ റെയില്‍വേ (14 ലക്ഷം) എട്ടാം സ്ഥാനത്താണ്‌.
(5). 2015 ബ്രിക്‌സ്‌ ഉച്ചകോടി നടന്നത്‌ എവിടെ?
A. ന്യൂഡല്‍ഹി (ഇന്ത്യ)
B. ബ്രസീലിയ (ബ്രസീല്‍)
C. ഉഫ (റഷ്യ)
D. സാന്യ (ചൈന)
 • ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ്‌ ബ്രിക്‌സ്‌ കൂട്ടായ്‌മയിലെ അംഗങ്ങള്‍.
 • (BRICS - Brazil, Russia, India, China & South Africa)
 • ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്‌, റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡിമിര്‍ പുട്ടിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍ പിങ്‌, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ്‌ സുമ എന്നിവരാണ്‌ ബ്രിക്‌സ്‌ ഉച്ചകോടിയില്‍ പങ്കെടുത്തത്.
 • 2016 ലെ ബ്രിക്‌സ്‌ ഉച്ചകോടി നടക്കാന്‍ പോകുന്നത്‌ ന്യൂഡല്‍ഹിയിലാണ്‌.
(6). 2015 കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയത്‌
A. അര്‍ജന്റീന
B. ചിലി
C. ബ്രസീല്‍
D. പെറു
 • അര്‍ജന്റീനയെ പെനല്‍റ്റി ഷൂട്ട്‌ഔട്ടില്‍ 4-1 ന്‌ മറികടന്നാണ്‌ ആതിഥേയരായ ചിലി തങ്ങളുടെ ആദ്യ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയത്‌.
 • ലൂസേഴ്‌സ്‌ ഫൈനലില്‍ പാരാഗ്വയെ പരാജയപ്പെടുത്തി പെറു മൂന്നാം സ്ഥാനത്തെത്തി.
(7). വേള്‍ഡ്‌ ക്രാഫ്‌റ്റ്‌സ്‌ കൌണ്‍സിലിന്റെ വേള്‍ഡ്‌ ക്രാഫ്‌റ്റ്‌ സിറ്റി എന്ന പദവി ലഭിച്ച ഇന്ത്യന്‍ നഗരം
A. കൊല്‍ക്കത്ത
B. തഞ്ചാവൂര്‍
C. നാഗ്‌പൂര്‍
D. ജയ്‌പൂര്‍
 • രാജസ്ഥാന്റെ തലസ്ഥാനമാണ്‌ ജയ്‌പൂര്‍.
 • പിങ്ക്‌ സിറ്റി എന്നറിയപ്പെടുന്നത്‌ - ജയ്‌പൂര്‍
(8). 21-ആം നൂറ്റാണ്ടിലെ മികച്ച ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ താരമായി ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വെബ്‌സൈറ്റ്‌ തിരഞ്ഞെടുത്തത്‌ ആരെ?
A. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
B. കുമാര്‍ സംഗക്കാര
C. ബ്രയാന്‍ ലാറ
D. ആദം ഗില്‍ക്രിസ്‌റ്റ്‌
 • ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം നേടിയത്‌ കുമാര്‍ സംഗക്കാര (ശ്രീലങ്ക).
 • മൂന്നാം സ്ഥാനം നേടിയത്‌ ആദം ഗില്‍ക്രിസ്‌റ്റ്‌ (ഓസ്‌ട്രേലിയ)
(9). 2014 ലെ മൂര്‍ത്തീദേവി സാഹിത്യപുരസ്‌കാരം ലഭിച്ചത്‌ ആര്‍ക്ക്‌?
A. അംജദ്‌ അലി ഖാന്‍
B. സി. രാധാകൃഷ്ണന്‍
C. ഡോ. വിശ്വനാഥ്‌ ത്രിപാഠി
D. ഹരപ്രസാദ്‌ ദാസ്‌
 • പ്രശസ്ത ഹിന്ദി സാഹിത്യകാരനാണ്‌ ഡോ. വിശ്വനാഥ്‌ ത്രിപാഠി.
 • ആചാര്യ ഹരിപ്രസാദ്‌ ദ്വിവേദിയുടെ ജീവചരിത്രം 'വ്യോംകേശ്‌ ധര്‍വേശ്‌' എന്ന ഗ്രന്‍ഥത്തിനാണ്‌ പുരസ്‌കാരം.
 • മൂര്‍ത്തീദേവി പുരസ്‌കാരം 2013 - സി. രാധാകൃഷ്ണന്‍ (മലയാളം)
 • മൂര്‍ത്തീദേവി പുരസ്‌കാരം 2012 - ഹരപ്രസാദ്‌ ദാസ്‌ (ഒറിയ)
(10). കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ 'ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍' അവാര്‍ഡ്‌ ലഭിച്ചത്‌ ആര്‍ക്ക്‌?
A. പ്രശാന്ത്‌ പരമേശ്വരന്‍
B. എസ്‌. ശ്രീശാന്ത്‌
C. സഞ്ജു സാംസണ്‍
D. സച്ചിന്‍ ബേബി
 • 'വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ലഭിച്ചത്‌ - എസ്‌. സജ്‌ന
 • ആജീവനാന്ത സംഭാവനകള്‍ക്കുള്ള ജി.വി രാജാ അവാര്‍ഡ്‌ ഡോ. മുഹമ്മദ്‌ ഇബ്രാഹിമിനും മികച്ച കോച്ചിനുള്ള അവാര്‍ഡ്‌ പി. ബാലചന്ദ്രനുമാണ്‌ ലഭിച്ചത്‌.
(11). സ്വവര്‍ഗ വിവാഹത്തിന്‌ നിയമാനുസൃതമായ അനുമതി നല്‍കിയ ആദ്യത്തെ രാജ്യം
A. അമേരിക്ക
B. ബ്രിട്ടണ്‍
C. ന്യൂസിലന്റ്‌
D. നെതര്‍ലന്‍ഡ്‌സ്‌
 • സ്വവര്‍ഗവിവാഹത്തിന്‌ അംഗീകാരം നല്‍കിയ 23-മത്തെ രാജ്യമാണ്‌ അമേരിക്ക.
(12). ഐക്യരാഷ്ട്രസഭയുടെയും FAO യുടെയും നേതൃത്വത്തില്‍ 2015 വര്‍ഷം എന്തായാണ്‌ ആചരിക്കുന്നത്‌?
A. International Year of Youth
B. International Year of Mountains
C. International Year of Soils
D. International Year of Tigers
 • ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ World Soil Day ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌ ഡിസംബര്‍ 5 നാണ്‌.
 • FAO സ്ഥാപിതമായത്‌ - 1945 (ആസ്ഥാനം - റോം)
(13). ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 2014 വര്‍ഷം എന്തായാണ്‌ ആചരിച്ചത്‌?
A. International Year of Family Planning
B. International Year of Forest
C. International Year of Soil
D. International Year of Children
 • International Year of Crystallography ആയി ആചരിച്ചതും 2014 ആണ്‌.
 • ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ Food and Agricultural Organisation (FAO) ന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ കുടുംബ കൃഷി വര്‍ഷമായാണ്‌ 2014 ആചരിച്ചത്.
 • International Year of Forest ആയി ആചരിച്ചത്‌ 2011 ആണ്‌.
(14). ഇപ്പോഴത്തെ ലോക്‌സഭ സ്പീക്കര്‍
A. മീരാകുമാര്‍
B. സുമിത്രാ മഹാജന്‍
C. എം. തന്പിദുരൈ
D. മനോഹര്‍ ജോഷി
 • മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട സുമിത്രാ മഹാജനാണ്‌ (ഭാരതീയ ജനതാ പാര്‍ട്ടി) ഇപ്പോഴത്തെ ലോക്‌സഭാ സ്പീക്കര്‍.
 • തമിഴ്‌നാട്ടില്‍ നിന്നുള്ള എം. തന്പിദുരൈ (AIADMK) ആണ്‌ ഇപ്പോഴത്തെ ലോക്‌സഭാ ഡെപ്പ്യൂട്ടി സ്പീക്കര്‍.
 • ലോക്‌സഭാ സ്പീക്കറാകുന്ന രണ്ടാമത്തെ വനിതയാണ്‌ സുമിത്രാ മഹാജന്‍.
 • ആദ്യ വനിതാ ലോക്‌സഭാ സ്പീക്കര്‍ - മീരാകുമാര്‍
(15). കേരളസര്‍ക്കാരിന്റെ 2014 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌ ആര്?
A. അംജദ് അലി ഖാന്‍
B. എം.എസ്‌ സുബ്ബലക്ഷ്മി
C. എസ്.പി ബാലസുബ്രഹ്മണ്യം
D. ആഷാ ഭോസ്‌ലെ
 • ഇന്ത്യയിലെ ഒരു മികച്ച സരോദ് വാദ്യോപകരണ വിദഗ്ദനാ‍ണ് അംജദ് അലി ഖാൻ അഥവാ ഉസ്താദ് അംജദ് അലി ഖാൻ. 
 • സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണയ്‌ക്കായി കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ്‌ സ്വാതി സംഗീത പുരസ്‌കാരം.
(16). കൊതുകുകളെ തിരഞ്ഞുപിടിക്കാന്‍ സഹായിക്കുന്ന പുതിയ ഡ്രോണ്‍(ആളില്ലാപറവ) വികസിപ്പിച്ചെടുത്ത കന്പനി?
A. ഐ.ബി.എം
B. ആപ്പിള്‍
C. മൈക്രോസോഫ്‌റ്റ്
D. സോണി
ഇല്ല
(17). സന്പൂര്‍ണ്ണ പ്രാഥമിക (നാലാം തരം)വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
A. നാഗാലാന്റ്‌
B. കര്‍ണാടകം
C. ഹരിയാന
D. കേരളം
 • തദ്ദേശ ഭരണ സ്ഥാപനത്തിലെ ആകെ ജനസംഖ്യയുടെ 90% പേരും പ്രാഥമികവിദ്യാഭ്യാസം നേടിയാല്‍ ആ സ്ഥാപനം സന്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയതായി പ്രഖ്യാപിക്കാവുന്നതാണ്‌.
(18). ഫിഫ അണ്ടര്‍-20 ഫുട്‌ബോള്‍ ലോകകപ്പ്‌ 2015 ജേതാക്കള്‍ ആര്?
A. ബ്രസീല്‍
B. അര്‍ജന്റീന
C. സെര്‍ബിയ
D. സെനഗല്‍
 • സ്വതന്ത്ര രാജ്യമായതിനുശേഷം സെര്‍ബിയ നേടുന്ന ആദ്യ ലോകകപ്പ്‌ കിരീടമാണിത്‌. 
 • ഫൈനലില്‍ ബ്രസീലിനെ 2-1 ന്‌ തോല്‍പ്പിച്ചാണ്‌ സെര്‍ബിയ ലോകചാന്പ്യന്‍മാരായത്‌.
(19). ലോകസമാധനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ പീസ്‌ നടത്തിയ പഠനത്തില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം ഏത്‌?
A. ലിബിയ
B. സിറിയ
C. ഇറാഖ്‌
D. പാലസ്‌തീന്‍
 • ഏറ്റവും സമാധാനമുള്ള രാജ്യം - ഐസ്‌ലന്‍ഡ്‌  
 • 162 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 143 ആണ്‌.

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala