സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍


ജിയോസിറ്റീസ്
ലോകത്തിലെ ആദ്യത്തെ പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസ്‌ ആയി അറിയപ്പെടുന്നത് ജിയോസിറ്റീസ് ആണ്‌. 1994ല്‍ ഡേവിഡ് ബോണെറ്റ്‌, ജോണ്‍ റെസ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ജിയോസിറ്റീസ് സ്ഥാപിച്ചത്.1999ല്‍ യാഹൂ ജിയോസിറ്റി കന്പനിയെ വാങ്ങുകയും 2009ല്‍ അമേരിക്കയിലെ കന്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

ഓര്‍ക്കുട്ട്
ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ചിരുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങ് വെബ്സൈറ്റ് ആണ് ഓര്‍ക്കുട്ട്. 2004 ജനുവരിയില്‍ ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓര്‍ക്കുട്ട് ബുയുക്കൊട്ടനാണ് ഈ സൈറ്റ് വികസിപ്പിച്ചത്. 2014 സെപ്റ്റംബർ 30ന്‌ ഗൂഗിൾ ഓര്‍ക്കുട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.

ട്വിറ്റർ
ട്വിറ്റർ (Twitter) എന്നത് അതിന്റെ ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്‌. 2006-ൽ ജാക്ക് ഡോസേ (Jack Dorsey)ആണ്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന്‌ തുടക്കം കുറിച്ചത്. നിങ്ങളിപ്പോൾ ചെയ്യുന്നതെന്താണെന്ന് സുഹൃത്തുക്കളെ അറിയിക്കുക എന്ന ശൈലിയാണ്‌ ട്വിറ്റർ. ഇതിൽ നാം ഉപയോഗിക്കുന്ന 140 അക്ഷരങ്ങൾ ഉള്ള ആശയത്തെ ട്വീറ്റ്‌സ് (tweets) എന്ന് വിളിക്കുന്നു.140 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.
2006-ൽ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളർച്ചയുടെ പാതയിലാണ്. അമേരിക്കൻ ഗായികയായ ലേഡി ഗാഗയ്ക്കാണ് (ladygaga) ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. ഒന്നര കോടിയിലധികം ഫോളോവേഴ്സാണ് ലേഡി ഗാഗയ്ക്കുള്ളത്. ജസ്റ്റിൻ ബീബറും കേറ്റ് പെറിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഫേസ്‌ബുക്ക്
ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. 2004ൽ ആരംഭിച്ച ഫേസ്‌ബുക്ക് 2013 മെയ് കണക്കനുസരിച്ച് 111 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്. ഹാർവാർഡ് സർവ്വകലാശാല വിദ്യാർത്ഥികൾ ആയ മാർക്ക് സക്കർബർഗും, ദസ്ടിൻ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേർന്നാണ്‌ ഈ വെബ്സൈറ്റ് ആരംഭിച്ചത്‌.
ഉപയോക്താക്കളുടെ എണ്ണത്തില്‍ 100 കോടി പിന്നിട്ട ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സര്‍വീസ് ആണ്‌ ഫേസ്‌ബുക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്കിലാണ്‌ ഫേസ്‌ബുക്കിന്റെ ആസ്ഥാനം.

വാട്സ്ആപ്പ്
വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനവും എന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയ്ഡ്, ബ്ലാക്ക്ബറി, ആപ്പിൾ,എന്നിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, സിംബിയൻ, നൊക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ ഇതു പ്രവർത്തിക്കും. 2009ൽ അമേരിക്കക്കാരായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം (സീ. ഇ. ഓ)(ജന്മദേശം: യുക്രൈൻ)എന്നിവർ ചേർന്നാണ് വാട്സ്ആപ്പ് വികസിപ്പിച്ചത്. ഇവർ യാഹൂവിന്റെ മുൻ ജോലിക്കാർ ആയിരുന്നു.
2014 ഫെബ്രുവരി 19 നു ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ, 1,14,000 കോടി രൂപയ്ക്ക് (യു.എസ് $19 ബില്ല്യൺ) വാട്സ്ആപ്പിനെ ഏറ്റെടുക്കും എന്ന് അറിയിച്ചിരുന്നു.
ഉപയോക്താക്കളുടെ എണ്ണത്തില്‍ അന്പത് കോടി പിന്നിട്ട ആദ്യത്തെ ഇന്റര്‍നെറ്റ് മെസ്സേജിങ് സര്‍വീസ് ആണ്‌ വാട്സ്‌ആപ്പ്.

ഗൂഗിൾ+
ഗൂഗിൾ കോർപ്പറേഷന്റെ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസാണ് ഗൂഗിൾ+. 2011 ജൂൺ 28-നു് ആരംഭിച്ച ഈ സർവ്വീസ് ആദ്യം പരീക്ഷണ ഘട്ടത്തിലായതിനാൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങൾക്ക് പുതിയ ഉപയോക്താക്കളെ ക്ഷണിക്കുന്നതിനു സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അമിതമായ ഉപയോക്താക്കളുടെ എണ്ണം മൂലം ആ സൗകര്യം ഒരു ദിവസത്തിനകം നിർത്തി വെച്ചു. തുടർന്ന് 2011 സെപ്റ്റംബർ 21 മുതൽ എല്ലാവർക്കും അംഗത്വം എടുക്കാവുന്ന വിധത്തിൽ ഗൂഗിൾ+ അതിന്റെ സേവനം ആരംഭിച്ചു.

സ്കൈപ്പ്
ഇൻറർനെറ്റ് വഴി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ ഇൻറർനെറ്റ് ടെലിഫോണി സംവിധാനം ആവിഷ്കരിച്ചത്. ആരോടും ഏതു സമയത്തും സംസാരിക്കാമെന്ന സൌകര്യമാണ് സ്കൈപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആശയവിനിമയം നടത്തുന്ന രണ്ടു പേരു സ്കൈപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ സേവനം തികച്ചും സൌജന്യമാണ്. സ്കൈപ്പ് ഗ്രൂപ്പാണ് ഇതിനെ നിയന്ത്രിക്കുന്നത്. ലംക്സംബർഗ്ഗിലാണ് സ്കൈപ്പ് ഗ്രൂപ്പിൻറെ ആസ്ഥാനം. ഒട്ടു മിക്ക രാജ്യങ്ങളിലും 28 ഭാഷകളിലുമായി സ്കൈപ്പ് സേവനം ലഭ്യമാണ്.

വീചാറ്റ്
ചൈന വികസിപ്പിച്ചെടുത്ത മൊബൈല്‍ മെസ്സേജിങ് സര്‍വീസ് ആണ്‌ വീചാറ്റ്. 2011 ജനുവരിയിലാണ്‌ വീചാറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചത്. 

ഇൻസ്റ്റാഗ്രാം
സൗജന്യമായി ഫോട്ടോകൾ പങ്കുവെക്കുന്നതിനായി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു മൊബൈൽ സോഫ്റ്റ്‌വെയറാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും ഈ സോഫ്റ്റ്വെയറിലൂടെ കഴിയും.
ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, ഗൂഗ്‌ൾ പ്ലേ വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്.
2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും ഫേസ്ബുക്ക് സ്വന്തമാക്കി. 

About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala