മുല്ലപ്പെരിയാർ അണക്കെട്ട്‌കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു. മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞു നിർത്തിയിട്ടുള്ളത്. ഈ രണ്ടു പേരിൽനിന്നുമാണ് അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം.  തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.

പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിടാൻ കഴിഞ്ഞാൽ മദ്രാസിലെ കഠിന വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി മുതലായ സ്ഥലങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം.

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്.

മിറ്റൽ കമ്മിറ്റി
1970 ൽ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോർച്ച വലിയ രീതിയിൽ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ്.കെ.സി.തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്കു വിധേയമാക്കിയതും, ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്നും നിർദ്ദേശിച്ചത്. സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങളിലെ വിദഗ്ദരും, കേരളവും തമിഴ്നാടും നിർദ്ദേശിക്കുന്ന ഓരോരുത്തരും ഉൾപ്പെടുന്ന ഒരു ഏഴംഗ കമ്മിറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദനായ കെ.ബി.മിറ്റൽ ആയിരുന്നു അദ്ധ്യക്ഷൻ. ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിറ്റൽ കമ്മറ്റി അന്നു മുന്നോട്ടു വെച്ചത്, മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നും വരില്ലെന്നും കൂടി മിറ്റൽ കമ്മറ്റി സുപ്രീംകോടതി മുമ്പാകെ വച്ച റിപ്പോർട്ടിൽ പറയുന്നു.

ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി
മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഭരണഘടനയുടെ വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാൽ, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാർ അടങ്ങിയ ഒരു സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിൻ പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ ​അംഗങ്ങളെ നിർദ്ദേശിക്കുവാനായി തമിഴ്നാടിനോടും കേരളത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും എന്നും ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. 


About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala