നൊബേല്‍ പുരസ്‌കാരങ്ങള്‍ - 2014


സാഹിത്യം

പാട്രിക് മൊദ്യനോ

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരനായ പാട്രിക് മൊദ്യനോക്കാണ്‌.'വര്‍ത്തമാനകാലത്തെ മൊഴ്‌സല്‍ പ്രൂസ്റ്റ്‌' എന്നാണ്‌ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 
ജനനം - 1945 ജൂലൈയില്‍ പാരീസില്‍ 
ആദ്യത്തെ നോവല്‍ - ലപ്ലാസ് ദെ ലെത്തോള്‍(1968)

സമാധാനം

       
കൈലേഷ്‌ സത്യാര്‍ഥി            മലാല യൂസഫ്‌സായി

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനത്തിന്‌ ഇന്ത്യക്കാരനായ കൈലേഷ്‌ സത്യാര്‍ഥിയും പാകിസ്താന്‍കാരിയായ മലാല യൂസഫ്‌സായിയും അര്‍ഹരായി.
ബാലവേലയ്‌ക്കും ബാലചൂഷണങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കൈലേഷ്‌ സത്യാര്‍ഥിക്ക്‌ പുരസ്‌കാരം ലഭിച്ചത്.
ജനനം - 1954 ജനുവരി 11(മധ്യപ്രദേശ്)
1980ല്‍ ബച്‌പന്‍ ബചാവോ ആന്ദോളന്‍ എന്ന സംഘടന ഡല്‍ഹിയില്‍ ആരംഭിച്ചു.
നൊബേല്‍ സമ്മാന ജേതാവാകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പൌരനും സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ വ്യക്തിയുമാണ്‌ കൈലേഷ്‌ സത്യാര്‍ഥി.

നൊബേല്‍ സമ്മാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ്‌ പതിനേഴുകാരിയായ മലാല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പാക് താലിബാന്റെ ഭീഷണികളെയും വെടിയുണ്ടകളെയും അതിജീവിച്ച് നടത്തിയ ധീരപ്രവര്‍ത്തനങ്ങളാണ്‌ മലാലയെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്.

രസതന്ത്രം

           
  എറിക്‌ ബെറ്റ്‌സിഗ്       വില്ല്യം ഇ മോര്‍ണര്‍       സ്റ്റെഫാന്‍ ഡബ്ല്യൂഹെല്‍

രസതന്ത്രത്തിനുള്ള ഇത്തവണത്തെ നോബേല്‍ പുരസ്‌കാരം അമേരിക്കക്കാരായ എറിക്‌ ബെറ്റ്‌സിഗ്, വില്ല്യം ഇ മോര്‍ണര്‍, ജര്‍മന്‍കാരനായ സ്റ്റെഫാന്‍ ഡബ്ല്യൂഹെല്‍ എന്നിവര്‍ ചേര്‍ന്ന് പങ്കിട്ടു. സൂപ്പര്‍ റിസോള്‍വ്‌ഡ് ഫ്ലൂറസന്റ് മൈക്രോസ്കോപ്പി എന്ന്‌ പേരിട്ടിരിക്കുന്ന അതി സൂക്ഷ്മ മൈക്രോസ്കോപ്പിക് സങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ്‌ പുരസ്‌കാരം.

വൈദ്യശാസ്ത്രം

                 
       ജോണ്‍ ഒകീഫ്              മേബ്രിറ്റ് മോസര്‍ & എഡ്‌വേര്‍ഡ്‌ മോസര്‍

ബ്രിട്ടീഷ് - അമേരിക്കന്‍ ഗവേഷകനായ ജോണ്‍ ഒകീഫ്, നോര്‍വേക്കാരായ ഗവേഷണ ദന്പതികള്‍ മേബ്രിറ്റ് മോസര്‍, എഡ്‌വേര്‍ഡ്‌ മോസര്‍ എന്നിവര്‍ക്കാണ്‌ വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം ലഭിച്ചത്. തലച്ചോറിലെ സ്ഥല-ദിശാ സൂചക സംവിധാനം കണ്ടെത്തിയതിനാണ്‌ പുരസ്‌കാരം.

മസ്തിഷ്‌കത്തിന്റെ ആന്തര ജി.പി.എസ് എന്നു വിശേഷിപ്പിക്കാവുന്ന സംവിധാനമാണ്‌ ഇവര്‍ കണ്ടെത്തിയത്. നമ്മള്‍ നില്‍ക്കുന്ന സഥാനവും സഞ്ചരിക്കുന്ന വഴികളും മസ്തിഷ്കം എങ്ങനെ തിരിച്ചറിയുന്നു, ഒരു തവണ പോയ സ്ഥലത്ത് വീണ്ടും എത്താന്‍ ദിശ ഓര്‍ത്തിരിക്കുന്നതെങ്ങനെ എന്നീ കാര്യങ്ങള്‍ ഈ സംവിധാനം വിശദീകരിക്കുന്നു.

ഭൌതികശാസ്ത്രം

         
  ഇസാമു അകസാകി       ഹിരോഷി അമാനോ           ഷുജി നകാമുറ

ജപ്പാന്‍ വംശജരായ ഇസാമു അകസാകി, ഹിരോഷി അമാനോ, ഷുജി നകാമുറ എന്നിവര്‍ക്കാണ്‌ ഈ വര്‍ഷത്തെ ഭൌതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
പരിസ്ഥിതി സൌഹൃദവും കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതുമായ നീല എല്‍.ഇ.ഡി ബള്‍ബുകളുടെ കണ്ടെത്തലിനാണ്‌ പുരസ്‌കാരം.

സാന്പത്തികശാസ്ത്രം

    ഷോണ്‍ ടിറോള്‍

ഫ്രഞ്ച് സാന്പത്തികശാസ്ത്രജ്ഞന്‍ ഷോണ്‍ ടിറോളിനാണ്‌ ഇത്തവണത്തെ സാന്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. വിപണിയുടെ ശക്തിയും നിയന്ത്രണവും സംബന്ധിച്ച വിശകലനമാണ്‌ ടിറോളിനെ ഈ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്.About Company

Smartindia Solutions Pvt.Ltd is the leading online education products developing and marketing company in India.

pscexams.com
Terms of Use
Privacy Policy
Disclaimer
Cancellation & Refund

Get in Touch

 • Toll Free: 1800 123 2003
  Ph: 0471 2338841, Fax : 0471 2338840
 • Email:
  info@pscexams.com
 • Address:
  Smartindia Solutions Pvt.Ltd
  Smartindia Bhavan, Thycaud PO
  Thiruvananthapuram-14, Kerala